നാളെ വോട്ടെണ്ണല്‍: തിരുവമ്പാടിയില്‍ വോട്ടെണ്ണുക രാവിലെ 8.30 ന് , ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

HIGHLIGHTS : Counting of votes tomorrow: Counting of votes in Thiruvambadi at 8.30 am, preparations complete

വോട്ടെണ്ണല്‍ നടക്കുന്ന വയനാട് ലോക്‌സഭ മണ്ഡലത്തിന്റെ ഭാഗമായുള്ള, തിരുവമ്പാടി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ കൂടത്തായി സെന്റ് മേരിസ് എല്‍പി സ്‌കൂളില്‍ വോട്ടെണ്ണി തുടങ്ങുക രാവിലെ 8.30 ന്.

രാവിലെ 8 മുതല്‍ തപാല്‍ വോട്ടുകള്‍ എണ്ണാന്‍ തുടങ്ങും. എന്നാല്‍ കോഴിക്കോട് ജില്ലയില്‍ വരുന്ന തിരുവമ്പാടി മണ്ഡലം, മലപ്പുറം ജില്ലയില്‍ വരുന്ന നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങള്‍ എന്നിവിടങ്ങളിലേത് ഉള്‍പ്പെടെ മുഴുവന്‍ തപാല്‍ വോട്ടുകളും എണ്ണുന്നത് വയനാട്ടിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ്.

sameeksha-malabarinews

തിരുവമ്പാടി മണ്ഡലത്തില്‍ ആകെ 1096 തപാല്‍ വോട്ടുകളാണ് എണ്ണാനുള്ളത്. തപാല്‍ വോട്ടുകള്‍ കഴിഞ്ഞശേഷം 8.30 നാണ് ഇവിഎം വോട്ടുകള്‍ എണ്ണാന്‍ തുടങ്ങുക. ഈ സമയം കൂടത്തായി സെന്റ് മേരീസ് സ്‌കൂളിലും വോട്ടെണ്ണല്‍ തുടങ്ങും.

വോട്ടെണ്ണല്‍ ഹാളില്‍ 14 ടേബിളുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും നാല് വീതം ജീവനക്കാര്‍ ഉണ്ടാകും-കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ്, മൈക്രോ ഒബ്‌സര്‍വര്‍, വോട്ടിംഗ് യന്ത്രം കൊണ്ടുവരുന്ന ജീവനക്കാരന്‍. ഇതിനുപുറമേ 25% ഉദ്യോഗസ്ഥരെ റിസര്‍വ് ആയും വിന്യസിച്ചിട്ടുണ്ട്. ആകെ 53 ജീവനക്കാരാണ് വോട്ടെണ്ണല്‍ ചുമതലയിലുള്ളത്.

13 റൗണ്ടുകളായാണ് എണ്ണുക. ഓരോ റൗണ്ട് കഴിയുമ്പോഴുമുള്ള ലീഡ് നില അസി. റിട്ടേണിങ് ഓഫീസര്‍ പ്രഖ്യാപിക്കും.

പുലര്‍ച്ചെ 5 മണിക്ക് കൗണ്ടിങ് ഉദ്യോഗസ്ഥരുടെ മൂന്നാംഘട്ട റാന്‍ഡമൈസേഷന്‍ തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ (കൗണ്ടിങ്) സാന്നിധ്യത്തില്‍ നടക്കും. തുടര്‍ന്ന് 7 മണിക്ക് ശേഷം സെന്റ് മേരീസ് എല്‍പി സ്‌കൂളിലെ സ്‌ട്രോങ്ങ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ വോട്ടെണ്ണല്‍ ഹാളിലേക്ക് കൊണ്ടുവരും.

വോട്ടെണ്ണലിന്റെ അന്തിമ ഒരുക്കങ്ങള്‍ കൗണ്ടിങ് ഒബ്‌സര്‍വര്‍ രാജീവ്കുമാര്‍ റായിയും ജില്ലാ തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥന്‍ ആയ ജില്ലാ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗും ചേര്‍ന്ന് വിലയിരുത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!