HIGHLIGHTS : Cattle feed distributed to dairy farmers
പരപ്പനങ്ങാടി നഗരസഭ ക്ഷീരകര്‍ഷകര്‍ക്കായി 2024 -25 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന മൃഗസംരക്ഷണ മേഖലയിലെ ജനകീയാസൂതൃണ പദ്ധതിയായ കറവപശുക്കള്‍ക്ക് 50% സബ്സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി പി ഷാഹുല്‍ ഹമീദ് നിര്‍വഹിച്ചു.
ഡെപ്യൂട്ടി ചെയര്‍പേഴ്‌സന്‍ കെ ഷഹര്‍ബാനു അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി വി മുസ്തഫ, വിദ്യഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ നിസാര്‍ അഹ്‌മദ്, കൗണ്‍സിലര്‍മാരായ ഗിരീഷ്,,ഫൗസിയ കോടാലി,,ജുബൈറിയ, ഷാഹിദ,സുമിറാണി, വെറ്റിനറി ഡോക്ടര്‍ മുരളി, എന്നിവര്‍ സദസ്സില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.
സൊസൈറ്റിപ്രസിഡന്റ് മുഹമ്മദ് കോയ നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു