താനൂര്‍ കളരിപ്പടിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

HIGHLIGHTS : A young man injured in a road accident in Kalaripadi, Tanur, died.

താനൂര്‍ : കളരിപടിഭാഗത്ത് ബൈക്കില്‍ മത്സ്യ ലോറി ഇടിച്ച് യുവാവ് മരണപ്പെട്ടു. ചിറക്കല്‍ വെടിവെപ്പ് ബസാറില്‍ താമസിക്കുന്ന ഒരിക്കേരി പവിത്രന്റെ മകന്‍ വിഷ്ണു (18) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് സംഭവം.

ചിറക്കല്‍ ഭാഗത്ത് നിന്നും കളരി പടിയിലേക്ക് വരികയായിരുന്ന ബൈക്കില്‍ മത്സ്യം കയറ്റി വരികയായിരുന്ന ലോറി ഇടിക്കുകയും എഴുപത് മീറ്ററോളം ബൈക്കും യുവാവിനേയും വലിച്ച് കൊണ്ടുപോയി. ലോറിയുടെ ഇടയില്‍ നിന്നും യുവാവ് റോഡിന്റെ കിഴക്ക് ഭാഗത്തേക്കും , ബൈക്ക് പടിഞ്ഞാറ് ഭാഗത്തേക്കും തെറിച്ച് വീണതായി പറയുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

നാളെ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രിയില്‍ ഇന്‍ക്വസ്റ്റ്, മറ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. അമ്മ: ഇന്ദു. സഹോദരങ്ങള്‍: നന്ദു (ഒമാന്‍), ഇന്ദ്രിയ.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!