സംസ്ഥാന സര്‍ക്കാര്‍ ഇളവുകള്‍ തിരുത്തുന്നു:ബാര്‍ബര്‍ ഷോപ്പ് തുറക്കില്ല: ബൈക്കില്‍ രണ്ടുപേരെ അനുവദിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് കേന്ദ്ര സര്‍ക്കാറിന്റെ നിരീക്ഷണത്തെ തുടര്‍ന്ന് കേരളത്തില്‍ ഇളവുകള്‍ തിരുത്തി. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനുള്ള അനുമതി പിന്‍വലിക്കു. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് അനുവദിക്കില്ല. പാര്‍സല്‍ നല്‍കാം. ഇരുചക്രവാഹനത്തില്‍ രണ്ടുപേരെ അനുവദിക്കില്ല. വര്‍ക്ക് ഷോപ്പുകള്‍ നിയന്ത്രിച്ച് തുറക്കുന്നതിനായി കേന്ദ്രത്തില്‍ നിന്ന് അനുമതി തേടും. മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനം.

ലോക്ക് ഡൗണിലെ ഇളവുകള്‍ സംബന്ധിച്ച് മറുപടി നല്‍കാനും പുതുക്കിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കാനും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു.

അതെസമയം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങിയാല്‍ വീണ്ടും നിയന്ത്രണം തുടരേണ്ടി വരുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നേരത്തെ പറഞ്ഞിരുന്നു.

Share news
error: Content is protected !!
Scroll to Top