താനൂരില്‍ സപ്ലൈകോയുടെ രണ്ടാമത്തെ ഗോഡൗണ്‍ തുറന്നു

താനൂര്‍: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ വരുന്ന മാസങ്ങളിലേക്കുള്ള അരി സൂക്ഷിക്കുന്നതിനായി താനൂരില്‍ രണ്ടാമത്തെ ഗോഡൗണ്‍ തുറന്നു. പിവിആര്‍ അവന്യൂവാണ് താല്‍ക്കാലികമായി ഗോഡൗണാക്കിയത്.

വി. അബ്ദുറഹിമാന്‍ എം എല്‍ എയുടെ ശ്രമഫലമായാണ് മണ്ഡലത്തില്‍ വരും മാസങ്ങളിലേക്ക് ആവശ്യമായ അരി സൂക്ഷിക്കുന്നതിന് ഗോഡൗണ്‍ സജ്ജമാക്കിയത്.

നിലവിലുള്ള സപ്ലൈകോ ഗോഡൗണില്‍ 63 ലോറി ലോഡ് സൂക്ഷിച്ചിട്ടുണ്ട്. അതിനു പുറമെയാണ് ഇനി വരാനുള്ള ലോഡുകള്‍ക്കായി പുതിയ ഗോഡൗണ്‍ തയ്യാറാക്കിയത്.

പുത്തന്‍വീട്ടില്‍ ജിതിന്‍ രാജിന്റെ ഉടമസ്ഥതയിലുള്ള പിവിആര്‍ അവന്യൂവിലും ഏകദേശം അറുപതിലധികം ലോറി ലോഡ് സൂക്ഷിക്കുവാന്‍ സാധിക്കുമെന്ന് സപ്ലൈകോ മാനേജര്‍ പി. സനീര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top