പരപ്പനങ്ങാടി: കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ വിലക്ക് ലംഘിച്ച് തറാവീഹ് നിസ്‌ക്കാരം നടത്തിയ അഞ്ചുപേര്‍ പിടിയിലായി. ചാപ്പപ്പടി ഹിദായ നഗറിലുള്ള പള്ളിയില്‍ രഹസ്യ നിസ്‌ക്കാരം നടത്തിയ ചാപ്പപ്പടി സ്വദേശികളായ അബ്ദുള്‍ ഷുക്കൂര്‍, സെയ്തലവി, അബ്ദുറഹിമാന്‍, കബീര്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് അറസ്റ്റിലായത്.
രാത്രിയില്‍ പള്ളിയിലെ വാതിലുകളും ജനലുകളും അടച്ച്പൂട്ടി ലൈറ്റുകള്‍ എല്ലാം അണച്ച ശേഷമായിരുന്നു നിസ്‌കാരം. പിടിയിലായവര്‍ക്കെതിരെ എതിരെ പതിനായിരം രൂപ പിഴയും രണ്ട് വര്‍ഷം വരെ തടവും ലഭിക്കാവുന്ന നിയമ പ്രകാരമുള്ള കേസാണ് എടുത്തത്. ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ലോക് ഡൗണ്‍ നിയമം ലംഘിക്കുന്നവര്‍ക്ക് എതിരെ ശക്തമായ നടപടിസ്വീകരിക്കുമെന്ന് പരപ്പനങ്ങാടി പോലീസ് അറിയിച്ചു.
കഴിഞ്ഞദിവസം പരപ്പനങ്ങാടി ചെട്ടിപ്പടിയിലും ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച് തറാവീഹ് നിസ്‌ക്കാരം നടത്തിയതിന് പോലീസ് കേസെടുത്തിരുന്നു.




