കേരളത്തില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 13 പേര്‍ മുക്തരായി

തിരൂവനന്തപുരം സംസ്ഥാനത്ത് ഇന്ന് പേര്‍ക്ക കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ 6 പേര്‍ക്കും ഇടുക്കിയില്‍ നാലുപേര്‍ക്കും, മലപ്പുറം, പാലക്കാട്് കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 13പേര്‍ നെഗറ്റീവ് ആയി
മുഖ്യമന്ത്രിയുടെ പ്രതിദിനവാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് ബാധിച്ചവരില്‍ 5 പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതും ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളുമാണ്. മറ്റുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ രോഗം വന്നത്

ഇതോടെ 20301 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട് ഇവരില്‍ 481 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്, ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്.
നിലവിലുള്ള റെഡ് സോണ്‍ ജില്ലകള്‍ക്ക് പുറമെ കോട്ടയവും ഇടുക്കിയും റെഡ് സോണ്‍ ആയി പ്രഖ്യാപിച്ചു.
തിരുവനന്തപുരം ആലപ്പുഴ തൃശ്ശൂര്‍, വയനാട് ജില്ലകളില്‍ നിലവില്‍ കോവിഡ് ബാധിതരില്ല.

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top