മലപ്പുറം: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള മലപ്പുറം ജില്ലയിലെ ഹജ്ജ് ട്രെയിനര്‍മാര്‍ നല്‍കുന്ന മാസ്‌കുകളുടെ വിതരണം ആരംഭിച്ചു.
കലക്ട്റേറ്റിലെ ജീവനക്കാര്‍ക്കുള്ള മാസ്‌കുകള്‍ സംസ്ഥാന ഹജ് കമ്മിറ്റി അസി. സെക്രട്ടറി ഇ.കെ അബ്ദുല്‍ മജീദ് ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറി. ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്കുള്ള മാസ്‌കുകള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയും ഏറ്റുവാങ്ങി.
ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലും പൊലീസ് സേനക്കും ഇവര്‍ മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. ഹജ് കമ്മിറ്റി മെമ്പര്‍മാരായ മുസ്ലിയാര്‍ സജീര്‍, ഇ. അബ്ദുറഹ്മാന്‍, മാസ്റ്റര്‍ ട്രെയിനര്‍ പി.പി മുജീബ് റഹ്മാന്‍, ജില്ലാ ട്രെയിനര്‍ അബ്ദുല്‍ റഊഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.




