കെ.പി.അഷ്‌റഫ് രചിച്ച എല്ലാ പുസ്തകങ്ങളുടെയും കോപ്പികള്‍ ലൈബ്രറിക്ക് നല്‍കി

കടലുണ്ടി: എഴുത്തുകാരനും ചരിത്രാന്വേഷിയുമായ കെ.പി.അഷ്‌റഫ് രചിച്ച മുഴുവന്‍ പുസ്തകങ്ങളുടെയും കോപ്പികള്‍ കടലുണ്ടി പബ്ലിക് ലൈബ്രറിക്ക് നല്‍കി.

ലൈബ്രറി പ്രസിഡണ്ട് എം.എം. മഠത്തില്‍ ഗ്രന്ഥകാരന്‍ കെ.പി.അഷ്‌റഫില്‍ നിന്നും പുസ്തകങ്ങള്‍ ഏറ്റുവാങ്ങി.
ഉമ്പിച്ചി ഹാജി ജെ.പി, ചാലിയം ഒരു പൗരാണിക നഗരം, പച്ചത്തുരുത്ത്, വിസ്മയിപ്പിക്കുന്ന ദുബായ് എന്നിയാണ് പുസ്തകങ്ങള്‍.

എം.വി.ഷിയാസ് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. യൂനുസ് കടലുണ്ടി, പ്രദീപ് കുന്നത്ത്, ബക്കര്‍ കടലുണ്ടി, ഷാജി.സി.പി, എ.കെ. റഷീദ് അഹമ്മദ്, വേണു കുന്നത്ത്, സിദ്ധാര്‍ത്ഥന്‍ പുളിക്കല്‍, കൃഷ്ണന്‍ കാക്കിത്തിരുത്തി, മോഹന്‍ ചാലിയം തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top