Section

malabari-logo-mobile

മൈസൂര്‍ പാക്

HIGHLIGHTS : ചേരുവകള്‍ 1 കടലമാവ് - 1 കപ്പ് 2 നെയ്യ് - 1 1/4 കപ്പ് 3 റിഫൈന്‍ഡ് ഓയില്‍ - 3/4 കപ്പ് 4 പഞ്ചസാര - 2 കപ്പ് 5 വെള്ളം - 1/2 കപ്പ് 6 ചൂടുള്ള എണ്ണ...

മൈസൂര്‍ പാക്

ചേരുവകള്‍

sameeksha-malabarinews

1 കടലമാവ് – 1 കപ്പ്
2 നെയ്യ് – 1 1/4 കപ്പ്
download (3)3 റിഫൈന്‍ഡ് ഓയില്‍ – 3/4 കപ്പ്
4 പഞ്ചസാര – 2 കപ്പ്
5 വെള്ളം – 1/2 കപ്പ്
6 ചൂടുള്ള എണ്ണ – 2 ടീസ് പൂണ്‍

തയ്യാറാക്കുന്ന വിധം

1കടലമാവിലേക്ക് രണ്ടു ടീസ്പൂണ്‍ ചൂടുള്ള റിഫൈന്‍ഡ് ഓയില്‍ ഒഴിച്ച് ഇലക്കി അരിപ്പയിലൂടെ അരിച്ചെടുക്കുക.

2 മൈസൂര്‍ പാക് ഒഴിച്ച് നിരത്തുവാനുള്ള ട്രേ നെയ്യ് പുരട്ടി മയപ്പെടുത്തിവയ്ക്കുക.

3. നെയ്യും റിഫൈന്‍ഡ് ഓയിലും നന്നായി ചൂടാകുന്നതുവരെ അടുപ്പില്‍വയ്ക്കുക.

4. മറ്റൊരു വലിയ പാത്രത്തില്‍ പഞ്ചസാരയും വെളളവും ചൂടക്കുക.

5. പഞ്ചസാര അലിഞ്ഞുകഴിയുമ്പോള്‍ ചെറുതീയില്‍ വച്ച് ഇളക്കുക.

6. അടുത്തായി ഒരു കപ്പില്‍ കുറച്ചു വെള്ളം എടുത്തുവെക്കുക. ഇത് പഞ്ചസാര സിറപ്പ് ഒരു തുള്ളി ഒഴിച്ചാല്‍ ഉടന്‍തന്നെ അടിയില്‍ ഒരു ഗോളമായി അടിയും. ഇതിന് ഏകദേശം 10 മിനിറ്റ് എടുക്കും.

7. സോഫ്റ്റ് ബോള്‍ കണ്‍സിസ്റ്റന്‍സി ആയി കഴിയുമ്പോള്‍ അരിപ്പയില്‍ അരിച്ചുവെച്ചിരിക്കുന്ന കടലമാവ് കുറെശ്ശ ഇട്ടുകൊടുത്തുകൊണ്ട് ഇളക്കിക്കൊണ്ടിരിക്കണം ഇതു കട്ടകെട്ടാതിരിക്കാനാണ്.

8. കടലമാവ് മുഴുവനും ഷുഗര്‍ സിറപ്പിലിട്ട് കഴിയുമ്പോള്‍ ചൂടായിക്കൊണ്ടിരിക്കുന്ന നെയ്യ്- ഓയില്‍ മിശ്രിതം കുറേശ്ശ ഇതിലേക്കൊഴിച്ച് ഇളക്കുക.

9. നെയ്യ് – ഓയില്‍ മിശ്രിതം മുഴുവന്‍ ഈ കടലമാവ് വലിച്ചെടുക്കുന്നു.

10. ഇളക്കല്‍ തുടര്‍ന്നുകൊണ്ടിരിക്കുക. ഇതു പതഞ്ഞു വന്നു കൊണ്ടിരിക്കും.

11. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഈ മിശ്രിതം പാത്രത്തിന്റെ വശങ്ങളില്‍ നിന്നും വിട്ടുപോരുന്നതായി കാണാം.

12. ഈ സമയത്ത് അടുപ്പില്‍ നിന്നും മാറ്റി നേരത്തെ തയ്യാറാക്കിവച്ചിരിക്കുന്ന ട്രേയിലേക്ക് നിരത്തി ഒഴിക്കുക. മൂന്ന് നാലു മിനിറ്റുള്ളല്‍ ഇതു കഷണങ്ങളാക്കി മുറിക്കുക

13. തണുത്തതിന് ശേഷം ട്രേയിലേക്ക് മാറ്റി എയര്‍ ടൈറ്റുള്ള പത്രത്തിലേക്ക് മാറ്റുക.

കടപ്പാട് ലില്ലി ബാബു ജോസ്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!