മലപ്പുറം കൊണ്ടോട്ടിയില്‍ യുവാവും പൊലീസും തമ്മില്‍ കയ്യാങ്കളി. കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി നൗഫല്‍ (30)കൊണ്ടോട്ടി സ്റ്റേഷനിലെ സിപിഒ സ്വദഖതുള്ള എന്നിവര്‍ തമ്മിലാണ് തകര്‍ക്കവും മല്‍പ്പിടുത്തവും ഉണ്ടായത്.
വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കയ്യാങ്കളിയിലെത്തിയതെന്നാണ് വിവരം. യുവാവിനെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉദോഗസ്ഥന്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
അതെസമയം പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ സഹോദരി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ മലപ്പുറം എസ്പിക്ക് ഇവര്‍പരാതി നല്‍കിയതായാണ് വിവരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




