പ്രതിഷേധം ഫലം കണ്ടു; ലക്ഷദ്വീപിലെ വിവാദ ഉത്തരവ് പിന്‍വലിച്ചു

The protest paid off; The controversial order in Lakshadweep was eventually withdrawn

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കവരത്തി: ലക്ഷദ്വീപില്‍ വിവാദ ഉത്തരവ് പിന്‍വലിച്ചു. മത്സ്യ ബന്ധന ബോട്ടുകളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വേണമെന്ന ഉത്തരവാണ് പിന്‍വലിച്ചത്.സര്‍ക്കാര്‍ ജീവനക്കാര്‍ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റം. വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കപ്പലുകള്‍ നങ്കൂരമിടുന്നിടത്തും ഹെലിപാഡുകളിലും ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ വേണം എന്ന ഉത്തരവും റദ്ദാക്കി. കൊച്ചിയിലും ബേപ്പൂരിലുമടക്കം പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കണമെന്നും നിര്‍ദേശമുണ്ടായിരുന്നു.

അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ ദ്വീപ് നിവാസികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കാന്‍ തീരുമാനിച്ചത്. അഡ്മിനിസ്ട്രേറ്ററുടെ അഡൈ്വസറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ലക്ഷദ്വീപിലെത്തുന്നവരെയും മത്സ്യബന്ധനത്തൊഴിലാളികളെയും നിരീക്ഷിക്കാന്‍ തീരുമാനിച്ചത്. ഷിപ്പിയാര്‍ഡുകളില്‍ സി.സി.ടി.വികള്‍ സ്ഥാപിക്കാനും തീരുമാനിച്ചിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •