ബേപ്പൂര്‍ തുറമുഖത്ത് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും

ഈ വര്‍ഷത്തെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷ സമയത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് തുറമുഖ വകുപ്പ് ബേപ്പൂര്‍ തുറമുഖത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് കണ്‍ട്രോള്‍ റൂം സജ്ജീകരിക്കും. ജൂണ്‍ ഒന്ന് മുതല്‍ ഓഗസ്റ്റ് 31 വരെയായിരിക്കും കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം.

വി.എച്ച്.എഫ് ചാനല്‍ 16ല്‍ പോര്‍ട്ട് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാം. കൂടാതെ പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളില്‍ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ടെലിഫോണില്‍ ബന്ധപ്പെടാം.

ഇമെയില്‍ – portofficekkd@gmail.com. ബേപ്പൂര്‍ തുറമുഖം ഫോണ്‍ -0495 2414853, 2414039, 2414863, പൊന്നാനി തുറമുഖം ഫോണ്‍ – 0494 2666058, കോഴിക്കോട് തുറമുഖം ഫോണ്‍ – 0495 2767709, വടകര തുറമുഖം ഫോണ്‍ – 0496 2952555.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top