സർക്കാരായില്ല, വിദ്യാഭ്യാസ മന്ത്രിയുമായില്ല; എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം വെള്ളിയാഴ്ച നടക്കുമോ? പരീക്ഷാ ബോർഡ് യോഗം ഇന്ന്

തിരുവനന്തപുരം : നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം മെയ് 15-ന് എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കാൻ കഴിയുമോ എന്നതമായി ബന്ധപ്പെട്ട നിർണായക പരീക്ഷാ ബോർഡ് യോഗം ഇന്ന് . പരീക്ഷാ കമ്മീഷണറായ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് യോഗം ചേരുക. പരീക്ഷാ സെക്രട്ടറി, എസ് സി ഇ ആർ ടി ഡയറക്ടർ, വിഷയ വിദഗ്ധർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. നേരത്തെ നിശ്ചയിച്ചിരുന്ന പ്രകാരം മെയ് 15-ന് തന്നെ ഫലം പ്രഖ്യാപിക്കാൻ കഴിയുമോ എന്നതാണ് യോഗം പ്രധാനമായും ചർച്ച ചെയ്യുന്നത്.

സംസ്ഥാനത്ത് ഭരണമാറ്റം നടന്നെങ്കിലും പുതിയ സർക്കാരും മന്ത്രിസഭയും അധികാരമേൽക്കാത്തതിനാൽ, ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത വന്നത്. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കമുള്ള തുടര്‍നടപടികളെ ബാധിക്കും. നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം വരണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാർത്ഥി-അധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പുതിയ വിദ്യാഭ്യാസ മന്ത്രിയുടെ ചുമതലയേൽപ്പിനായി കാത്തുനിൽക്കാതെ, നിശ്ചയിച്ച തീയതിയിൽ തന്നെ ഫലം പ്രഖ്യാപിക്കണമെന്നാണ് നിർദ്ദേശം.

ആര് ഫലം പ്രഖ്യാപിക്കുമെന്ന കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. വിഷയം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക വർദ്ധിപ്പിക്കുന്ന സാഹചര്യത്തിൽ, തുടർ നടപടികൾ വേഗത്തിലാക്കാനാണ് തീരുമാനം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top