Section

malabari-logo-mobile

കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ കൂടുതല്‍ വാര്‍ഡുകളില്‍ക്കൂടി നിയന്ത്രണം

HIGHLIGHTS : മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള...

മലപ്പുറം ജില്ലയില്‍ കോവിഡ് 19 രോഗനിര്‍വ്യാപന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ (WIPR) അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിച്ചു. ശനിയാഴ്ച (2021 സെപ്തംബര്‍ 11)മുതല്‍ നാല് നഗരസഭ വാര്‍ഡുകളിലേക്കും 59 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലേക്കുമാണ് നിയന്ത്രണങ്ങള്‍ വ്യാപിപ്പിച്ചത്. എട്ട് പ്രദേശങ്ങള്‍ മൈക്രോ കണ്ടയിന്‍മെന്റ് സോണുകളായും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പ്രഖ്യാപിച്ചു.

പ്രതിവാര ഇന്‍ഫക്ഷന്‍ പേപ്പുലേഷന്‍ റേഷ്യോ എട്ടില്‍ കൂടുതലുള്ള മേഖലകളിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2),(5), 34 എന്നിവ പ്രകാരം നിയന്ത്രണങ്ങള്‍ ഒരാഴ്ച തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ വ്യക്തമാക്കി.

sameeksha-malabarinews

പ്രതിവാര രോഗബാധ ജനസംഖ്യാ റേഷ്യോ എട്ടില്‍ കൂടുതലായതിനെ തുടര്‍ന്ന് വ്യാഴാഴ്ച കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

ആലങ്കോട് – വാര്‍ഡ് – ആറ്
അമരമ്പലം – വാര്‍ഡ് – 17
ആനക്കയം – വാര്‍ഡ് – 16
അരീക്കോട് – വാര്‍ഡ് – 15
ചാലിയാര്‍ – മൂന്ന്, ആറ്, 13 വാര്‍ഡുകള്‍
ചീക്കോട് – അഞ്ച്, 18 വാര്‍ഡുകള്‍
ചെറുകാവ് – വാര്‍ഡ് 10
ചുങ്കത്തറ – മൂന്ന്, നാല്, 10, 11 വാര്‍ഡുകള്‍
എടപ്പാള്‍ – 10, 16, 18 വാര്‍ഡുകള്‍
എടവണ്ണ – വാര്‍ഡ് ഒന്ന്
എടയൂര്‍ – വാര്‍ഡ് – അഞ്ച്
ഇരിമ്പിളിയം – വാര്‍ഡ് 15
കാലടി – നാല്, ആറ്, എട്ട്, 10 വാര്‍ഡുകള്‍
കീഴാറ്റൂര്‍ – 15, 18, 19 വാര്‍ഡുകള്‍
കോഡൂര്‍ – എട്ട്, 10 വാര്‍ഡുകള്‍
മാറാക്കര – വാര്‍ഡ് 12
മൂര്‍ക്കനാട് – വാര്‍ഡ് അഞ്ച്
മൂത്തേടം – വാര്‍ഡ് 13
നന്നംമുക്ക് – വാര്‍ഡ് ഒന്ന്
നിറമരുതൂര്‍ – ഏഴ്, 12 വാര്‍ഡുകള്‍
ഒഴൂര്‍ – വാര്‍ഡ് 10
പോരൂര്‍ – 10, 11 വാര്‍ഡുകള്‍
പുലാമന്തോള്‍ – മൂന്ന്, ഒന്‍പത് വാര്‍ഡുകള്‍
താഴേക്കോട് – 12, 17 വാര്‍ഡുകള്‍
തുവ്വൂര്‍ – ഒന്ന്, 12, 15 വാര്‍ഡുകള്‍
തൃപ്രങ്ങോട് – വാര്‍ഡ് 14
വഴിക്കടവ് – വാര്‍ഡ് 23
വെട്ടത്തൂര്‍ – വാര്‍ഡ് അഞ്ച്
വണ്ടൂര്‍ – അഞ്ച്, ആറ്, 10, 11, 14, 15, 16, 18, 19, 21, 13 വാര്‍ഡുകള്‍

കര്‍ശന ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച നഗരസഭാ വാര്‍ഡുകള്‍

കോട്ടക്കല്‍ – വാര്‍ഡ് 23
നിലമ്പൂര്‍ – 18, 32 വാര്‍ഡുകള്‍
പരപ്പനങ്ങാടി – വാര്‍ഡ് 22

മൈക്രോ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച പ്രദേശങ്ങള്‍ (വാര്‍ഡ് സഹിതം)

വെട്ടം – പുത്തന്‍പീടിക (ആറ്), പാച്ചാട്ടീരി ടൗണ്‍ (നാല്), പറവണ്ണ ടൗണിനു പിറക് വശം (19)
മാറഞ്ചേരി – പനമ്പാട് ലക്ഷംവീട് കോളനി (അഞ്ച്)
കൊണ്ടോട്ടി – കളഅളിയില്‍, മണ്ണാന്‍കണ്ടി (29)
പെരിന്തല്‍മണ്ണ – കെട്ടിട നമ്പര്‍ 364 ഭാഗം (25)
താഴേക്കോട് – കണ്ടപ്പാടി (17)

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!