തീരപ്രദേശത്തെ കണ്ടൈനറുകൾ, ജില്ലകൾക്ക് ആരോഗ്യ വകുപ്പ് മാർഗനിർദേശം നൽകി: മന്ത്രി വീണാ ജോർജ്

HIGHLIGHTS : Containers in coastal areas, Health Department has issued guidelines to districts: Minister Veena George

cite

കപ്പൽ മുങ്ങിയതിനെ തുടർന്ന് കണ്ടൈനറുകൾ തീരപ്രദേശത്ത് അടിയുന്നത് മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ആരോഗ്യ വകുപ്പ് ചർച്ച ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളുടെ യോഗം വിളിച്ച് സ്ഥിതി വിലയിരുത്തി ജില്ലകൾക്ക് മാർഗനിർദേശം നൽകിയിട്ടുണ്ട്. ആർ ആർ ടി സജ്ജമായിരിക്കാൻ നിർദേശം നൽകി. ഏത് തരത്തിലുള്ള പ്രശ്നമുണ്ടായാലും മെഡിക്കൽ കോളേജുകൾ ഉൾപ്പെടെ പ്രധാന ആശുപത്രികൾ സജ്ജമായിരിക്കണം. ഓക്സിജൻ ലഭ്യത ഉറപ്പാക്കണം.

കനിവ് 108 ആംബുലൻസ് ഉൾപ്പെടെയുള്ള സേവനങ്ങളും സജ്ജമാണ്. എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ചികിത്സ തേടണം. ആംബുലൻസ് സേവനം ആവശ്യമുള്ളവർ 108 എന്ന ടോൾഫ്രീ നമ്പരിൽ ബന്ധപ്പെടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!