കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളി മരിച്ചു

താനൂര്‍:നിര്‍മ്മാണ പ്രവര്‍ത്തിക്കിടെ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് പരിക്കേറ്റ തൊഴിലാളി മരണപ്പെട്ടു. താനൂര്‍ കെപുരം സ്വദേശി മുത്തം പറമ്പില്‍ ജിനി(49)യാണ് മരണപ്പെട്ടത്

വീടിന്റെ നിര്‍മ്മാണ പ്രവര്‍ത്തികിടെ ഉയരത്തില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയോടെ തലക്കടത്തൂരില്‍ വെച്ചാണ് അപകടം സംഭവിച്ചത്. കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്കായി പലക അടിച്ച് കൊണ്ടിരിക്കുന്നതിനിടെ ദേഹത്തേക്ക് തേങ്ങാകുല വീണതോടെ താഴെക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലും പിന്നിട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയും എത്തിച്ചെങ്കിലും വൈകിട്ടോടെ മരണപ്പെട്ടു.

ഭാര്യ: സിന്ധു, മക്കള്‍: ശ്രീരാഗ്, അനശ്വര.മരുമകന്‍ : സുധീഷ്

 

Share news
error: Content is protected !!
Scroll to Top