താനൂര്‍: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സംസ്ഥാനതല ഹൈടെക് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വ്വഹിച്ചു.
അതിനൊപ്പം ദേവധാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ രണ്ടാംഘട്ട ഹൈടെക് കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനം വി. അബ്ദുറഹ്മാന്‍ എംഎല്‍എ നിര്‍വ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം വിപി സുലൈഖ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സികെ റസാക്ക്, ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാ മാമ്പറ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
2.35 കോടി രൂപ ചെലവിലാണ്. 12 ക്ലാസ് മുറികള്‍, 2 ടോയ്‌ലറ്റ് സമുച്ചയം, കോണ്‍ഫറന്‍സ് ഹാള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന കെട്ടിടം നിര്‍മ്മിക്കുന്നത്. കിറ്റ്‌കോയാണ് കെട്ടിടത്തിന്റെ രൂപരേഖ തയാറാക്കിയിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ 6.24 കോടി ചെലവില്‍ രണ്ടുനിലയുള്ള നിര്‍മ്മാണം പൂര്‍ത്തിയായിരുന്നു. മന്ത്രി സി രവീന്ദ്രനാഥായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.



