Section

malabari-logo-mobile

എടപ്പാള്‍ മേല്‍പ്പാലം നിര്‍മാണം ; കുറ്റിപ്പുറം റോഡ് പൂര്‍ണമായി അടച്ചു

HIGHLIGHTS : എടപ്പാള്‍ :  മേല്‍പ്പാലം പണിയുടെ ഭാഗമായി എടപ്പാളില്‍ കുറ്റിപ്പുറം റോഡില്‍ നിര്‍മിച്ചുവെച്ച വലിയ ബീമുകള്‍ മുകളിലേക്കു കയറ്റുന്നതിനാല്‍ ഇന്നലെ രാത്രി...

എടപ്പാള്‍ :  മേല്‍പ്പാലം പണിയുടെ ഭാഗമായി എടപ്പാളില്‍ കുറ്റിപ്പുറം റോഡില്‍ നിര്‍മിച്ചുവെച്ച വലിയ ബീമുകള്‍ മുകളിലേക്കു കയറ്റുന്നതിനാല്‍ ഇന്നലെ രാത്രിമുതല്‍ കുറ്റിപ്പുറം റോഡ് പൂര്‍ണമായി അടച്ചു. ഞായറാഴ്ച രാത്രി വരെ റോഡ് അടച്ചിടും.

കുറ്റിപ്പുറം ഭാഗത്തേക്കും പാലക്കാട് ഭാഗത്തേക്കും സംസ്ഥാനപാതയില്‍നിന്നു വരുന്ന വാഹനങ്ങള്‍ നടുവട്ടത്തുനിന്ന് ടിപ്പുസുല്‍ത്താന്‍ റോഡിലൂടെ തിരിഞ്ഞ് വട്ടംകുളത്തെത്തിയോ എടപ്പാള്‍ ടൗണിലെത്തി പൊന്നാനി റോഡിലൂടെ പഴയ ബ്ലോക്ക് ജങ്ഷന്‍-പെരുമ്പറമ്പ് റോഡിലൂടെയോ പോകേണ്ടിവരും.

sameeksha-malabarinews

പൊന്നാനി ഭാഗത്തേക്കുള്ളവയ്ക്ക് നടുവട്ടം-അയിലക്കാട് റോഡിലൂടെ തിരിഞ്ഞ് കാഞ്ഞിരമുക്ക്, കുണ്ടുകടവ് വഴിയും പോകാം. ചെറുവാഹനങ്ങള്‍ക്ക് അയിലക്കാട്-തലമുണ്ട വഴി അംശക്കച്ചേരിയിലെത്തി പഴയ ബ്ലോക്ക് ജങ്ഷന്‍ വഴിയോ പോകാനാകും. കുറ്റിപ്പുറം ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ നിലവിലുള്ളതുപോലെ മാണൂരില്‍നിന്നോ കണ്ടനകത്തുനിന്നോ തിരിഞ്ഞ് ചേകന്നൂര്‍, വട്ടംകുളം വഴി പോകേണ്ടിവരും.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!