Section

malabari-logo-mobile

ചെട്ടിപ്പടി,താനൂര്‍ തെയ്യാലയുള്‍പ്പെടെ പത്ത് റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം 23 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

HIGHLIGHTS : Construction of 10 railway overbridges including Chettipady and Tanur Teyala inaugurated on 23rd

representaional photo

തിരുവനന്തപുരം: തടസ്സരഹിതമായ റോഡ് ശ്യംഖല – ലെവല്‍ ക്രോസ് മുക്ത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പത്ത് മേല്‍പ്പാലങ്ങള്‍ നിര്‍മ്മിക്കുന്നു. മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണോദ്ഘാടനം 23 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് മുഖ്യാതിഥിയായിരിക്കും.

തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ് മേല്‍പ്പാലം, കൊല്ലം ജില്ലയില്‍ ഇരവിപുരം, മാളിയേക്കല്‍ മേല്‍പ്പാലങ്ങള്‍, തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍, ചിറങ്ങര മേല്‍പ്പാലങ്ങള്‍, പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശി, അകത്തേത്തറ മേല്‍പ്പാലങ്ങള്‍, മലപ്പുറം ജില്ലയിലെ ചേളാരി ചെട്ടിപ്പടി, താനൂര്‍ തെയ്യാല മേല്‍പ്പാലങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി-കൊടുവള്ളി മേല്‍പ്പാലം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെട്ട മേല്‍പ്പാലങ്ങള്‍.

sameeksha-malabarinews

അതത് ജില്ലകളില്‍ നടക്കുന്ന ചടങ്ങില്‍ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കളക്ടര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!