പരപ്പനങ്ങാടി: ഉത്തര്‍പ്രദേശില്‍ വാഹനം ഇടിച്ചു കൊല്ലപ്പെട്ട കര്‍ഷകരെ കാണാന്‍ പോയ പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്ത യോഗി സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടു ചെട്ടിപ്പടിയില്‍ കര്‍ഷക കോണ്‍ഗ്രസ് ന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
കര്‍ഷക കോണ്‍ഗ്രസ് പരപ്പനങ്ങാടി മണ്ഡലം പ്രസിഡന്റ് ടീവി മോഹന്‍ദാസ് അധ്യക്ഷം വഹിച്ചു. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിപി ഖാദര്‍ യോഗം ഉല്‍ഘാടനം ചെയ്തു.
നെടുവ മണ്ഡലം കോണ്‍ഗ്രസ് മുന്‍ ഭാരവാഹികളായ സി ബാലഗോപാലന്‍, പികെ മോഹന്‍ദാസ്, റഷീദ്, സിപി മുജീബ്, വി കെ ഉമേഷ്, മണലിയില്‍ രവി, അഷില്‍ ടീവിഎസ്, സൈദാലി, അസൈനാര്‍കുട്ടി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.



