Section

malabari-logo-mobile

നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെ പേര് മാറ്റത്തില്‍ കോണ്‍ഗ്രസ് പ്രതിഷേധം

HIGHLIGHTS : Nehru Memorial Museum

ന്യൂഡല്‍ഹി: നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയത്തിന്റെയും ലൈബ്രറിയുടെയും പേര് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചൊല്ലി രാഷ്ട്രീയ വിവാദം.  നെഹ്റു സമാരക മ്യൂസിയത്തിന്റെ പേര് മാറ്റിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. നെഹ്റുവിന്റെ പൈതൃകത്തെ നിഷേധിക്കുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യം വെക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. വളച്ചൊടിക്കുക, അപകീർത്തിപ്പെടുത്തുക, നശിപ്പിക്കുക എന്ന ഒരൊറ്റ അജണ്ടയാണ് നരേന്ദ്ര മോദിക്കുള്ളതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമ്പോള്‍ മ്യൂസിയത്തിനും ലൈബ്രറിക്കും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പുനസ്ഥാപിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. മ്യൂസിയത്തില്‍ എല്ലാ പ്രധാനമന്ത്രിമാരെയും ഉള്‍ക്കൊള്ളിക്കുകയാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് ബിജെപി ന്യായീകരിച്ചു.

ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള മ്യൂസിയത്തിന്റേയും ലൈബ്രറിയുടെയും പേര് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ തിരുത്തിയത് . നേരത്തെ എടുത്ത തീരുമാനം സ്വാതന്ത്ര്യദിനത്തില്‍ മ്യൂസിയം അധികൃതര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

sameeksha-malabarinews

കേന്ദ്ര നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയരുകയാണ്. നെഹ്‌റുവിന്റെ പൈതൃകത്തെ നശിപ്പിക്കാനുള്ള ശ്രമമെന്ന് കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് മോദിയെ നയിക്കുന്നത് ഭയവും അരക്ഷിതാവസ്ഥയുമാണെന്ന് പരിഹസിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജയില്‍വാസം അനുഭവിച്ച ആദ്യപ്രധാനമന്ത്രിയോടുള്ള വെറുപ്പാണ് നടപടിക്ക് കാരണമെന്നായിരുന്നു മാണിക്കം ടാഗോര്‍ എംപിയുടെ പ്രതികരണം. നെഹ്‌റുവിന്റെ പേരിനെ തന്നെ ബിജെപി ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കുറ്റപ്പെടുത്തി.

കോണ്‍ഗ്രസിന് നെഹുറുവിനെയും കുടുംബത്തെയും കുറിച്ച് മാത്രമെ ചിന്തയുള്ളുവെന്ന് ബിജെപി തിരിച്ചടിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!