വള്ളിക്കുന്ന് പഞ്ചായത്ത് വിഭജിക്കണം; കോണ്‍ഗ്രസ് ധര്‍ണ നടത്തി

HIGHLIGHTS : Congress holds dharna to divide Vallikunnu panchayat

phoenix
careertech

വള്ളിക്കുന്ന്: അമ്പതിനായിരത്തിലധികം ജനങ്ങള്‍ അധിവസിക്കുന്ന വള്ളിക്കുന്ന് പഞ്ചായത്തിനെ വിഭജിച്ച് അരിയല്ലൂര്‍ പഞ്ചായത്ത് രൂപീകരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വള്ളിക്കുന്ന് പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.

അരിയല്ലൂര്‍ മണ്ഡലം പ്രസിഡണ്ട് കോശി പി തോമസ് സ്വാഗതം പറഞ്ഞ ധര്‍ണ സമരത്തില്‍ വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് ഉണ്ണി മൊയ്തു അദ്ധ്യക്ഷനായിരുന്നു. ധര്‍ണ വള്ളിക്കുന്ന് മണ്ഡലം യു ഡി എഫ് കണ്‍വീനര്‍ എ കെ അബ്ദു റഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു. 2014ല്‍ സര്‍വ്വകക്ഷി യോഗം ഐക്യകണ്‌ഠേന അംഗീകരിക്കുകയും ഉമ്മന്‍ ചാണ്ടി സര്‍ക്കാരും ബഹു ഹൈകോടതി അംഗീകരിക്കുകയും ചെയ്ത തീരുമാനത്തെ ഇപ്പോഴത്തെ എല്‍ ഡി എഫ് പഞ്ചായത്ത് ഭരണസമിതി എതിര്‍ക്കുകയും ചെയ്യുന്നത് ജനക്ഷേമ വികസനത്തിന് ഇടതുപക്ഷം എതിരാണെന്ന് തുറന്നു കാണിക്കുന്നതിന്റെ ദൃഷ്ടാന്തമാണെന്ന് അദ്ദേഹം പറഞ്ഞു.

sameeksha-malabarinews

അഹമ്മദ് കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വിഭജിക്കാതെ അശാസ്ത്രീയ വാര്‍ഡ് വിഭജനം നടത്തി ജനത്തെ വഞ്ചിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് വീരേന്ദ്രകുമാര്‍, ഇ ദാസന്‍, കൃഷ്ണകുമാര്‍ ത റോല്‍ എന്നിവര്‍ ധര്‍ണയെ അഭിവാദ്യം ചെയ്തു. സി സുരേഷ് നന്ദി പറഞ്ഞു. തുടര്‍ന്ന് നേതാക്കന്മാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഇതു സംബന്ധമായ നിവേദനം സമര്‍പ്പിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!