ഇന്ധനവിലയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം

തിരുവനന്തപുരം:ഇന്ധനവില വര്‍ധനവിനെതിരെ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ചക്രസ്തംഭവ സമരം നടത്തി. ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് സമരം നടത്തിയത്. 11 മണിക്ക് ആരംഭിച്ച സമരം 15 മിനിറ്റുവരെ നീണ്ടു നിന്നു.

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുതല്‍ വെള്ളയമ്പലം വഴി രാജ്ഭവന്‍ വരെയാണ് സമരം നടത്തിയത്. കോഴിക്കോട് എം കെ രാഘവന്‍ എംപിയുടെ നേതൃത്വത്തില്‍ ബിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്താണ് സമരം നടന്നത്.

പാലക്കാട് സുല്‍ത്താന്‍ പേട്ട് ജംഗ്ഷനില്‍ നടന്ന സമരത്തില്‍ പോലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.

പാലക്കാട് സംഘഷര്‍ഷമുണ്ടായത് സ്വാഭാവികംമാത്രമാണെന്നും ജനങ്ങള്‍ സമരത്തോട് സഹകരിച്ചുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top