വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി

ചെന്നൈ: നടന്‍ വിജയ് സേതുപതിയെ ചവിട്ടുന്നവര്‍ക്ക് 1001 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കള്‍ കക്ഷി. ഒരു ചിവിട്ടിന് 1001 രൂപ നല്‍കുമെന്നാണ് ഹിന്ദു മക്കള്‍ കക്ഷി നേതാവ് അര്‍ജുന്‍ സമ്പത്ത് പ്രഖ്യാപിച്ചിരിക്കുന്നത്. ഹിന്ദുമക്കള്‍ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയണ് പ്രഖ്യാപനം വന്നത്.

തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന തേവര്‍ അയ്യ അനുസ്മരണ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെന്നും എന്നാല്‍ പങ്കെടുക്കാനാകില്ലെന്ന് വിജയ് സേതുപതി പറഞ്ഞതായുമാണ് ആരോപണം.

കഴിഞ്ഞ ദിവസം ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് വിജയ് സേതുപതിയെ ആക്രമണമുണ്ടായിരുന്നു.നടന്നുപോവുകയായിരുന്ന വിജയ് സേതുപതിയെ പിന്നില്‍ നിന്ന് ഒരാള്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top