Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ യുഡിഎഫില്‍ പൊട്ടിത്തെറി: ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയടങ്ങിയ കോണ്‍ഗ്രസ് നേതാവിന്റെ വോയിസ് ക്ലിപ്പ് പ്രചരിക്കുന്നു

HIGHLIGHTS : Voice clip of Congress leader resign as chairman

പരപ്പനങ്ങാടി:  നഗരസഭാ തെരഞ്ഞെടുപ്പിന്റെ സീറ്റ്‌ വിഭജനത്തെ ചൊല്ലി യുഡിഎഫില്‍ പൊട്ടിത്തെറി. നിലവിലെ യുഡിഎഫ്‌ മുനിസിപ്പല്‍ കണ്‍വീനറായ പിഒ സലാം തന്റെ സ്ഥാനം രാജിവെക്കുകയാണെന്ന്‌ വെളിപ്പെടുത്തുന്ന വോയ്‌സ്‌ ക്ലിപ്പുകള്‍ പുറത്ത്‌.

നഗരസഭയിലെ 15ാം ഡിവിഷനെ ചൊല്ലിയുള്ള തര്‍ക്കമാണ്‌ യുഡിഎഫ്‌ ചെയര്‍മാന്റെ രാജിയിലേക്ക്‌കാര്യങ്ങളെ എത്തിച്ചിരിക്കുന്നത്‌. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കൂടിയാണ്‌ പിഒ സലാം. നിലിവില്‍ മഹിളാ കോണ്‍ഗ്രസ്‌ നേതാവായ റസിയാ സലാമാണ്‌ ഈ ഡിവിഷനിലെ കൗണ്‍സിലര്‍. പുതിയ വിഭജനമനുസരിച്ച്‌ ഇത്‌ ജനറല്‍ വാര്‍ഡ്‌ ആണ്‌. ഈ വാര്‍ഡ്‌ കോണ്‍ഗ്രസ്സിന്‌ തരാനാകില്ലെന്ന്‌ യുഡിഎഫിലെ മുഖ്യകക്ഷിയായ മുസ്ലീംലീഗ്‌ നിലപാട്‌ സ്വീകരിച്ചതോടെയാണ്‌ സലാം രാജിക്കൊരുങ്ങുന്നത്‌.

sameeksha-malabarinews

മൂന്ന് വോയ്‌സ്‌ ക്ലിപ്പുകളാണ്‌ പ്രചരിക്കുന്നത്‌. ഒന്ന്‌ യുഡിഎഫ്‌ കൗണ്‍സിര്‍മാര്‍ക്കും, മറ്റുള്ള രണ്ടെണ്ണം കോണ്‍ഗ്രസ്സിന്റെയും, യൂത്ത്‌ കോണ്‍ഗ്രസ്സിന്റെയും പ്രവര്‍ത്തകര്‍ക്കുളളതാണ്

(ഓഡിയോ ക്ലിപ്പിന്റെ പൂര്‍ണരൂപം)
‌.

യുഡിഎഫ്‌ കൗണ്‍സിലര്‍മാര്‍ക്കുള്ള വോയ്‌സ്‌ക്ലിപ്പില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി താന്‍ യുഡിഎഫ്‌ കണ്‍വീനറായി തുടരുകയും മുനിസിപ്പല്‍ ഭരണം നിലനിര്‍ത്തുന്നതിന്‌ ശക്തമായ
പിന്തുണയും നല്‍കി നിങ്ങളുടെ കുടെ നില്‍ക്കുയും ചെയ്‌ത ഞാന്‍ കോണ്‍ഗ്രസ്‌ മത്സരിച്ച്‌ ജയിച്ച്‌ 15ാം ഡിവിഷന്‍ കോണ്‍ഗ്രസ്സിന്‌ വിട്ടുതരില്ലെന്ന്‌ മുസ്ലീംലീഗിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ യുഡിഎഫ്‌ ചെയര്‍മാന്‍ സ്ഥാനം ഇന്ന്‌ വൈകുന്നേരം അഞ്ചു മണിക്ക്‌ രാജിവെക്കുന്നതാണ്‌ എന്നാണ്‌ പറഞ്ഞിരിക്കുന്നത്‌. എല്ലാ കൗണ്‍സിലര്‍മാരുടെയും കഴിഞ്ഞ കാലത്തെ പിന്തുണക്ക്‌ വോയ്‌സ്‌ ക്ലിപ്പില്‍ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്‌ സലാം. തങ്ങളെ സംബന്ധിച്ചിടത്തോളം പത്ത്‌ വര്‍ഷമായി മത്സരിക്കുന്ന സീറ്റ്‌ ലഭിക്കാന്‍ ഏഴുതവണ മുസ്ലീംലീഗുമായി ചര്‍ച്ച നടത്തിയിട്ടും അതില്‍ ചിലയാളുകളുടെ പിടിവാശി മൂലം 15ാം വാര്‍ഡ്‌ വിട്ടുതരില്ലെന്ന്‌‌ കര്‍ശനമായി പറഞ്ഞതു കാരണം ഇനി യുഡിഎഫ്‌ ചെയര്‍മാനായി തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌‌ താന്‍ കരുതുന്നതായും സലാം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റുകൂടിയായ എന്റെ വാര്‍ഡ്‌ പിടിക്കാനുള്ള ലീഗിന്റെ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സലാം പറഞ്ഞു.

കഴിഞ്ഞ തവണ ഇവിടെ നിന്ന്‌ വിജയിച്ച റസിയാ സലാം പിഒ സലാമിന്റെ ഭാര്യയാണ്‌. അതിന്‌ മുന്‍പത്തെ തവണ കോണ്‍ഗ്രസിനാണ്‌ ഈ സീറ്റ്‌ നല്‍കിയിരുന്നതെങ്ങിലും തെരെഞ്ഞുടുപ്പില്‍ മുസ്ലീം ലീഗിന്റെ റിബല്‍ സ്ഥാനാര്‍ത്ഥി മത്സരിച്ച്‌ ജയിക്കുകയായിരുന്നു. പരപ്പനങ്ങാടിയില്‍ യുഡിഎഫിന്‌റെ സീറ്റ്‌ വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസ്സിന്‌ ലഭിക്കുന്ന സീറ്റുകളില്‍ മുസ്ലീം ലീഗ്‌ റിബല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ജയിപ്പുക്കുന്നത്‌ പതിവാണ്‌. ഇതില്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ ്‌ ശക്തമമായ അമര്‍ഷമുണ്ട്‌

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!