‘ജീവന്‍ രക്ഷാ പരിശീലനവും ദുരന്ത നിവാരണവും’ ഏകദിന ശില്‍പശാല നടത്തി

പരപ്പനങ്ങാടി : നെടുവ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ അതിജീവനം. – പരിപാടിയുടെ ഭാഗമായി ‘ജീവന്‍ രക്ഷാ പരിശീലനവും ദുരന്ത നിവാരണവും’ എന്ന വിഷയത്തില്‍ ഏകദിന ശില്‍പശാല നടന്നു.

താനൂര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷനിലെ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പ്രഭു ലാല്‍ . പി ബോധവല്‍ക്കരണ ക്ലാസും ദുരന്ത നിവാരണ പരിശീലനവും നടത്തി വാര്‍ഡ് കൗണ്‍സിലര്‍ മഞ്ജുഷ പ്രലോഷ് ശില്‍പശാല ഉദ്ഘാടനം ചെയ്തു.

പി.ടി.എ പ്രസിഡന്റ് പി ശശികുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് സിന്ധു ടീച്ചര്‍ സ്വാഗതവും സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീംകോര്‍ഡിനേറ്റര്‍ രജനി.വി നന്ദിയും അറിയിച്ചു. എസ്.എം. സി ചെയര്‍മാന്‍ എം .മനോജ് കുമാര്‍ ആശംസ അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top