ഒ.സി. അബ്ദുള്ളയുടെ നിര്യാണത്തില്‍ അനുശോചിച്ചു

ചാലിയം : നൂറ്റിയെട്ടാം വയസ്സില്‍ അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും മത-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന ഒ.സി. അബ്ദുള്ളയുടെ നിര്യാണത്തില്‍ മൂന്നാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി അനുശോചിച്ചു.

ഗാന്ധിജിയെയും നെഹ്‌റുവിനെയും മുഹമ്മദ് അബ്ദുാനിമാന്‍ സാഹിബിനെയും നേരില്‍ കണ്ടിട്ടുള്ള അബ്ദുള്ള തികഞ്ഞ ഗാന്ധിയനായിരുന്ന അദ്ദേഹത്തില്‍ നിന്നും പുതിയ തലമുറക്ക് ഏറെ പഠിക്കാനുണ്ട്. അനുശോചനയോഗം അഭിപ്രായപ്പെട്ടു.

മണ്ഡലം പ്രസിഡണ്ട് പി. വി.ഷംസുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു.

വാര്‍ഡ് പ്രസിഡണ്ട് ഷാജി പൂന്തോട്ടത്തില്‍, വി.കെ. കുഞ്ഞാലിക്കുട്ടി( സി.പി.എം), ടി.പി. ആരിഫ് തങ്ങള്‍(മുസ്ലീം ലീഗ്), ടി.പി. ഇമ്പിച്ചിക്കോയ( വ്യാപാരി വ്യവസായി ഏകോപന സമിതി), മോഹന്‍ ചാലിയം, പി.വി. നസീമുദ്ദീന്‍, അര്‍പിത് മണ്ണൂര്‍, ടി.കെ. സിദ്ധീഖ്, മോഹന്‍ദാസ് പിന്‍പുറത്ത്, ജോബിഷ് പിലാക്കാട്ട്, അഡ്വ:ഷബീല്‍ ചാലിയം, പി.ടി.റിയാസ്, സി.കെ. വിനോദ് കുമാര്‍, അഡ്വ: പി.വി. മുഹമ്മദ് ഷാഹിദ്, ഒ.എം. ബഷീര്‍ സംസാരിച്ചു.

 

Share news
error: Content is protected !!
Scroll to Top