ഈസി ടൊമാറ്റോ സൂപ്പ് തയ്യാറാക്കാം

ആവശ്യമായ ചേരുവകൾ

തക്കാളി – 6/7 അരിഞ്ഞത്
ഉള്ളി – 2 അരിഞ്ഞത്
കറുത്ത കുരുമുളക് – 8
ബട്ടർ – 1 ടീസ്പൂൺ
പഞ്ചാരസാര – ഒരു നുള്ള്
വെള്ളം – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ തക്കാളി, ഉള്ളി, കുരുമുളക് എന്നിവ യോജിപ്പിച്ച് പകുതി വെള്ളം നിറയ്ക്കുക. ഇത് ഒരു 8-10 മിനിറ്റ് തിളയ്ക്കാൻ വയ്ക്കുക. ശേഷം തീ ഓഫ് ചെയ്ത് ഇത് തണുത്തതിനുശേഷം സ്മൂത്തായി ബ്ലൻഡ് ചെയ്തെടുക്കുക. ശേഷം പാനിലേക്ക് മാറ്റി ആവശ്യമായ കൺസിസ്റ്റൻസി അഡ്ജസ്റ്റ് ചെയ്യുക. ഉപ്പും പഞ്ചസാരയും ചേർത്ത് ചെറുതായി ഒന്ന് തിളപ്പിച്ച്‌ തീ ഓഫ്‌ ചെയ്ത് ബട്ടർ ചേർത്താൽ ടൊമാറ്റോ സൂപ്പ് റെഡി.

Share news
error: Content is protected !!
Scroll to Top