തിരൂരങ്ങാടി:മഖ്ദൂം ഫാമിലി അസോസിയേഷനും (കേരള )തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ചരിത്ര വിഭാഗവും സംയുക്തമായി കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് മഖ്ദൂമിയം കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു.കോണ്‍ഫ്രന്‍സിലെ പൊതു സമ്മേളനം
ന്യൂനപക്ഷ ക്ഷേമ വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ അബാസ് അലി ശിഹാബ് തങ്ങള്‍ മുഖ്യാഥിതിയായിരുന്നു.കെ പി മുഹമ്മദ് കുട്ടി(തിരൂരങ്ങാടി മുനിസിപ്പാലിറ്റി ചെയര്‍മാന്‍)അദ്ധ്യക്ഷത വഹിച്ചു .പി എസ് എം ഒ കോളേജ് മാനേജര്‍ എം കെ അബ്ദു റഹ്‌മാന്‍ ,കോളേജ് പ്രിന്‍സിപ്പല്‍ ഡോ:കെ അസീസ് എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാരകത്ത് സ്വാഗതം പറഞ്ഞ യോഗത്തില്‍,ശംസുദ്ധീന്‍ പി സി എച്ച് വിഷയവാതരണം നടത്തി. നാലകത്ത് സൂപ്പി്,ഒ ടി മുസ്തഫ ഫൈസി, ബാപ്പു ഹാജി കടലുണ്ടി, എന്‍ വി മുഹമ്മദ് അലി നാലകത്ത്, കെ പി അബ്ദുല്‍ റഹ്‌മാന്‍ സംസാരിച്ചു.




