Section

malabari-logo-mobile

കുണ്ടൂര്‍ ഉറൂസിന് സമാപനം; കാന്തപുരം ഹുബ്ബുര്‍റസൂല്‍ പ്രഭാഷണം നടത്തി

HIGHLIGHTS : Conclusion to Kundur Urus; Kantapuram Hubburrasul delivered the lecture

തിരൂരങ്ങാടി : പ്രവാചകാനുരാഗഗീതങ്ങളാലും വൈജ്ഞാനികോല്‍ ബോധനങ്ങളാലും ധന്യമാക്കി കുണ്ടൂര്‍ ഉസ്താദ് 17 ാമത് ഉറൂസ് മുബാറകിന് പരിസമാപ്തി. ഒരു പുരുഷായുസ്സ് മുഴുവനും വിജ്ഞാനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിച്ച തെന്നിന്ത്യയിലെ ഗരീബ് നവാസ് ആശിഖുര്‍റസൂല്‍ കുണ്ടുര്‍ അബ്ദുഖാദിര്‍ മുസ്ലിയാരുടെ ചാരത്ത് വിശ്വാസീ സമൂഹ സഞ്ചയം തീര്‍ത്തു.

ആറു ദിവസമായി നടന്നു വന്ന ഉറൂസ് മുബാറക് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഹുബ്ബുര്‍ റസൂല്‍ പ്രഭാഷണത്തോടെ സമാപിച്ചു. ഇ സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന സമാപന സമ്മേളനം കാന്തപുരം ഉദ്ഘാടനം ചെയ്തു. സ്ഥാപനത്തില്‍ നിന്ന്പഠനംപൂര്‍ത്തിയാക്കിയ 37 പണ്ഡിതന്‍മാര്‍ക്ക് കാന്തപുരം ‘അല്‍ ഗൗസി’ സനദ് ദാനവും മഹ്‌ളറത്തുല്‍ ഗൗസിയ്യയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കാന്തപുരം നിര്‍വഹിച്ചു.

sameeksha-malabarinews

കെ കെ അഹ് മദ് കുട്ടി മുസ് ലിയാര്‍ കട്ടിപ്പാറ, വണ്ടൂര്‍ അബ്ദുര്‍ റഹ് മാന്‍ ഫൈസി, അബൂ ഹനീഫല്‍ ഫൈസി തെന്നല, എന്‍ വി അബ്ദുര്‍ റസാഖ് സഖാഫി സംസാരിച്ചു. പി ഹസന്‍ മുസ്ലിയാര്‍ വയനാട്, അലി ബാഖവി ആറ്റുപുറം , സയ്യിദ് ബാഖിര്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി , എന്‍ പി ബാവ ഹാജി, ലത്വീഫ് ഹാജി കുണ്ടൂര്‍ , ഹാഫിള് അബ്ദുല്‍ മജീദ് അഹ്‌സനി, അബൂബക്കര്‍ അഹ് സനി തുടങ്ങിയവര്‍ സംബന്ധിച്ചു.

ബുര്‍ദ വാര്‍ഷികത്തിന് അബ്ദുല്‍ ഖാദിര്‍ കിണാശേരി നേതൃത്വം നല്‍കി . കാലത്ത് 10 ന് നടന്ന മുതഅല്ലിം ക്യാമ്പ് അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല ഉദ്ഘാടനം ചെയ്തു സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലിപ്രാര്‍ഥന നടത്തി. അബ്ദുല്‍ മജീദ് ഫൈസി ആദൃശ്ശേരി അധ്യക്ഷത വഹിച്ചു. ‘മുതഅല്ലിം ലക്ഷ്യം ദൗത്യം ‘ എന്ന വിഷയത്തില്‍ അഹമ്മദ് അബ്ദുല്ല അഹ്‌സനി ചെങ്ങാനിയും ‘ലിബറല്‍ കാലത്തെ വിദ്യാര്‍ഥി ‘ എന്ന വിഷയത്തില്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരിയും ക്ലാസെടുത്തു. ഉച്ചക്ക് രണ്ടിന് ബിരുദധാരികള്‍ക്കുള്ള സ്ഥാനവസ്ത്രം ഒ കെ അബ്ദുര്‍ റശീദ് മുസ്ലിയാര്‍ വിതരണം ചെയ്തു. വൈകുന്നേരം നാലിന് ഇ സുലൈമാന്‍ മുസ്ലിയാരുടെ സ്വഹീഉല്‍ ബുഖാരി ദര്‍സ് നടന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!