Section

malabari-logo-mobile

പൊന്നാനിയുടെ സമഗ്ര വികസനം സാധ്യമാക്കും: മന്ത്രി പി പ്രസാദ്

HIGHLIGHTS : Comprehensive development of Ponnani will be possible: Minister P Prasad

പൊന്നാനി ഹാർബർ രണ്ടാംഘട്ട വികസനത്തിന്  23.5 കോടി രൂപ അനുവദിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. പൊന്നാനി മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊന്നാനിയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള നയങ്ങൾ രൂപീകരിക്കും.

പൊന്നാനി തുറമുഖത്ത് കടൽഭിത്തി നിർമ്മിക്കുന്നതിന് 13.89 കോടിയാണ് അനുവദിച്ചത്. ജനവാസ മേഖലയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പൂർണമായി ഇല്ലാതാക്കും. പുനർഗേഹം പദ്ധതി മുഖേന 128 ഫ്ലാറ്റുകൾ നിർമ്മിച്ചു. അടുത്തഘട്ടമായി 100 ഫ്ലാറ്റുകളുടെ നിർമ്മാണം കൂടി ആരംഭിക്കും.

sameeksha-malabarinews

ഭാവി കേരളത്തിന്റെ സൃഷ്ടിക്ക് എല്ലാവിധ വിമർശനങ്ങളെയും നിർദ്ദേശങ്ങളെയും ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!