തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ചെന്നൈ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍. തമിഴ്‌നാട്ടില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം നാലായിരത്തിന് അടുത്തെത്തിയതോടെയാണ് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

വിവഹാം ഉള്‍പ്പെടെയുള്ള പൊതുചടങ്ങുകളില്‍ പെങ്കടുക്കുന്ന ആളുകളുടെ എണ്ണവും കുറച്ചിട്ടുണ്ട്.കോളേജുകളിലും നിയന്ത്രണം നടപ്പിലാക്കും. ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് ഏര്‍പ്പെടുത്തി.

കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ണാടകത്തിലും വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്താനും രാത്രി കര്‍ഫ്യൂ രണ്ടാഴ്ചത്തേക്കുകൂടി നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top