കാലിക്കറ്റ് പുരുഷ വോളി ടീം ഖേലോ ഇന്ത്യയിലേക്ക്

തേഞ്ഞിപ്പലം: അഖിലേന്ത്യ അന്തര്‍സര്‍വകലാശാല വോളിബോള്‍ ടൂര്‍ണമെന്റ് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച കാലിക്കറ്റ് സര്‍വകലാശാല വോളിബോള്‍ ടീം ഖേലോ ഇന്ത്യയിലേക്ക് യോഗ്യത നേടി.

ലീഗ് മത്സരങ്ങളില്‍ ജി.എന്‍.ടി.യു. അമൃത്സറിനെ 3-2 നും രാജസ്ഥാന്‍ സര്‍വകലാശാലയെ 3-1 നും ബുര്‍ദുവാന്‍ സര്‍വകലാശാലയെ 3-0 എന്ന നിലയിലും പരാജയപ്പെടുത്തി പൂളിലെ ജേതാക്കളായാണ് കാലിക്കറ്റ് സര്‍വകലാശാല ക്വാട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത്.

ഇതോടെ, ബാംഗ്ലൂര്‍ ജെയിന്‍ യൂണിവേഴ്സിറ്റിയില്‍ വച്ചു നടക്കുന്ന ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് 2022 മത്സരിക്കാനുള്ള യോഗ്യത നേടിയ കേരളത്തിലെ ആദ്യ പുരുഷ ടീമായി കാലിക്കറ്റ്.

 

Share news
error: Content is protected !!
Scroll to Top