ഓഫീസില്‍ ഇഡിയുടെ പരിശോന;വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍

തന്റെ നിര്‍മ്മാണ കമ്പനി ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് നടത്തിയ റെയിഡിന്റെ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. താന്‍ ആദ്യചിത്രമായി നിര്‍മ്മിക്കുന്ന മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക ശ്രോതസുകളെ കുറിച്ച് അറിയാന്‍ വേണ്ടിയാണ് ഇ.ഡി പിരിശോധന നടത്തിയതെന്ന് ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കി. അവര്‍ എത്തിയത് തന്റെ നിര്‍മ്മാണ കമ്പനി ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഫണ്ടിംഗും അതിന്റെ സോഴ്‌സുകളും അറിയാനായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു.

പരിശോധനയില്‍ കണക്കുകളെല്ലാം കൃത്യമായി നല്‍കിയതായും ഇഡി ഉദ്യോഗസ്ഥരോട് സഹകരിച്ചതായും താരം വ്യക്തമാക്കി.

ഇഡിയുടെ കോഴിക്കോട് , കൊച്ചി യൂണിറ്റുകള്‍ സംയുക്തമായാണ് ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ പ്രൊഡക്ഷന്‍ ഓഫീസില്‍ പരിശോധന നടത്തിയത്. മൂന്ന് മണിക്കൂറോളം ഇവടെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.

മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണവുമായി ഉയര്‍ന്നുവന്ന സാമ്പത്തിക ഇടപാടുകളിലെ പരാതി അന്വേഷിക്കാനാണ് റെയ്ഡ് നടത്തിയതെന്ന് ഇ.ഡി വ്യക്തമാക്കി.

ഈ ചിത്രത്തിന്റെ നിര്‍മ്മാതാവെന്നതിനു പുറമെ പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നത് ഉണ്ണിമുകുന്ദന്‍ തന്നെയാണ്.

Share news
error: Content is protected !!
Scroll to Top