കോഴിക്കോട്: അഞ്ച് മിനിറ്റില്‍ അല്‍ഫാം തയ്യാറാക്കി നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ജീവനക്കാരെ യുവാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി ഇലന്തുകടവിലെ ന്യൂ മലബാര്‍ എക്‌സ്പ്രസ് ഹോട്ടലിലെ മൂന്ന് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ ഇവര്‍ പൊലീസില്‍ പരാതി നല്‍കി. പ്രതികള്‍ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യവും പരാതിക്കൊപ്പം പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ഹോട്ടലിലെത്തിയ ഒരു സംഘം യുവാക്കള്‍ അഞ്ച് മിനിറ്റില്‍ അല്‍ഫാം തയ്യാറാക്കി നല്‍കണം എന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സാധിക്കില്ലെന്നും 15 മിനിറ്റ് താമസമുണ്ടെന്നും ഹോട്ടല്‍ ജീവനക്കാര്‍ മറുപടി നല്‍കി. ഇതില്‍ കുപിതരായ യുവാക്കളും ഹോട്ടലിലെ ജീവനക്കാരും തമ്മില്‍ വാക്കേറ്റമായി.
പിന്നാലെ ഏഴംഗം സംഘം ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. ഹോട്ടലിന് വെളിയിലേക്ക് ഇറങ്ങിയ ശേഷമായിരുന്നു മര്‍ദ്ദനം. ഹോട്ടലിലെ ജീവനക്കാരായ മൂന്ന് പേര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇവര്‍ ചികിത്സ തേടി. പിന്നാലെ സംഭവത്തില്‍ കേസെടുത്ത തിരുവമ്പാടി പോലീസ് അന്വേഷണം ആരംഭിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




