പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മര്‍ദിച്ചതായി പരാതി

HIGHLIGHTS : Complaint that Plus One student was beaten up

എലത്തൂര്‍ : നഗരത്തിന് സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ അതേ സ്‌കൂ ളിലെ പ്ലസ് ടു വിദ്യാര്‍ഥികള്‍ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി മര്‍ദിച്ചതായി പരാതി. സ് കൂള്‍ വിട്ട് വീട്ടിലേക്ക് പോവാന്‍ ബസ് കാത്തിരിക്കുമ്പോഴാണ് ബൈക്കിലെത്തിയ രണ്ട് വിദ്യാര്‍ ഥികള്‍ ബൈക്കില്‍ വലിച്ചുകയ റ്റിക്കൊണ്ടുപോയത്. പത്തോളം പേര്‍ നോക്കിനില്‍ക്കുകയും നാ ലുപേര്‍ ഗ്രൗണ്ടിലിട്ട് ക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്നാണ് പരാതി. മര്‍ദിക്കുന്നതിന്റെ ദൃശ്യ ങ്ങള്‍ ഇവര്‍തന്നെ പകര്‍ത്തി ഗ്രൂപ്പുകളിലേക്ക് നല്‍കുകയും ചെയ്തു.

കഴിഞ്ഞ എട്ടിനാണ് സംഭവം. ഭയന്നതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഭവം വീട്ടില്‍ പറഞ്ഞിരുന്നി ല്ല. രണ്ടുദിവസം കഴിഞ്ഞ് ശരീര വേദനയെ തുടര്‍ന്ന് ബീച്ച് ആശു പത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കൈക്ക് ചതവുണ്ടായതായി എക്‌സ്‌റേയില്‍ തെളിഞ്ഞു. ഇതുസംബന്ധിച്ച് പൊലീസ് കമീഷണര്‍, കലക്ടര്‍, ട്രാന്‍സ് പോര്‍ട്ട് കമീഷണര്‍ എന്നിവര്‍ക്ക് തിങ്കളാഴ്ച പരാതി നല്‍കുമെന്ന് എലത്തൂര്‍ സ്വദേശിയായ കുട്ടി യുടെ അച്ഛന്‍ പറഞ്ഞു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!