വണ്ടൂര്‍: ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ അഞ്ചംഗ അജ്ഞാത സംഘം വീട്ടില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണവും 50,000 രൂപയും ആധാര്‍ കാര്‍ഡടക്കമുള്ള രേഖകളും മുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയും തട്ടിയെടുത്തതായി പരാതി. തിരുവാലി പത്തിമിയാല്‍ ചക്കരാട്ടകുന്ന് കുഴിപ്പ്ള്ളി വീട്ടില്‍ അലിയുടെ ഭാര്യ നസീറയാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയത്.
ഞായര്‍ പുലര്‍ച്ചെ അഞ്ചോടെയാണ് സംഭവം, നസീറയുടെ ഭര്‍ത്താവ് അലി ജോലി ആവശ്യാര്‍ഥം കര്‍ണാടകയില്‍ പോയതായിരുന്നു.
ശനി രാത്രി 10.30 ന് രണ്ടുപേരെത്തി വീടിന് തൊട്ടടുത്ത ഒരാളെ അന്വേഷിച്ചു. പിന്നിട് ഞായര്‍ പുലര്‍ച്ചെ അഞ്ചിന് ഒരാള്‍ ഭര്‍ത്താവിനെ അന്വേഷിച്ച് എത്തി. അഞ്ചു മിനിറ്റ് കഴിഞ്ഞ് അപരിചിതരായ അഞ്ചു പേര്‍ വീട്ടില്‍ അതിക്രമിച്ചു കയറു കയായിരുന്നെന്നും ജില്ലാ പൊലീസ് സൂപ്രണ്ടിന് നല്‍കിയ പരാതിയില്‍ പറയുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




