HIGHLIGHTS : A trans neighborhood meeting was held
കോഴിക്കോട് :കുടുംബശ്രീ ജില്ലാ മിഷന്‍ ജെന്‍ഡര്‍ വികസന വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ട്രാന്‍സ് അയല്‍ക്കൂട്ട സംഗമം നടന്നു. കോര്‍പ്പറേഷന്‍ നോര്‍ത്ത് സി ഡി എസ് ചെയര്‍പേഴ്‌സണ്‍ അംബിക അധ്യക്ഷത വഹിച്ചു. മുന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കവിത പി. സി മുഖ്യാതിഥിയായിരുന്നു.
എന്‍ യു എം എല്‍ സിറ്റി മിഷന്‍ മാനേജര്‍ ഇ.കെ ബിന്‍സി ‘ഒപ്പം’ ക്യാമ്പയിനെക്കുറിച്ചും ഉപജീവന സാധ്യതകളെക്കുറിച്ചും സംസാരിച്ചു. എന്താണ് ട്രാന്‍സ് ജെന്‍ഡര്‍, അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച് ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റ് വൈഗ സുബ്രമഹ്ണ്യം കമ്മ്യൂണിറ്റി കൗണ്‍സിലേഴ്‌സുമായി സംവാദം നടത്തി.

കോഴിക്കോട് സാംസ്‌ക്കാരിക നിലയത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ നിഷിത സൈബുനി പങ്കെടുത്തു. തുടര്‍ന്ന് ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.