HIGHLIGHTS : An unusual protest in front of the Speaker's office
തിരുവനന്തപുരം: സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ അസാധരണ പ്രതിഷേധം. യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭയില്‍ സ്പീക്കറുടെ ഓഫീസിനുമുന്നില്‍ സത്യാഗ്രഹം നടത്താനെത്തിയപ്പോള്‍ യുഡിഎഫ് എംഎല്‍എമാരെ തടയാനായി വാച്ച് ആന്റ് വാര്‍ഡ് എത്തിയതോടെയാണ് പ്രതിഷേധം ബഹളമായത്.
വാച്ച് ആന്റ് വാര്‍ഡ് തിരുവഞ്ചൂരിനെ കയ്യേറ്റം ചെയ്‌തെന്നും പ്രതിപക്ഷം ആരോപിച്ചു. നാല് എംഎല്‍എമാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. അടിയന്തിര പ്രമേയത്തിന് ഇന്നും അനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കര്‍ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധവുമായി എത്തിയത്.

സ്പീക്കറുടെ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ നേതാക്കള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഈ സമയം ഭരണപക്ഷ എംഎല്‍എമാരും ഓഫീസിന് മുന്നിലെത്തി.തുടര്‍ന്ന് ഭരണപക്ഷ-പ്രതിപക്ഷ എംഎല്‍എമാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
MORE IN Latest News
