പൊന്നാനി: ഭിന്നശേഷി യുവാവിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. പൊന്നാനിയിലെ യൂട്യൂബ് ബ്ലോഗര്‍ മാര്‍ക്കറ്റ് മച്ചാന്‍ എന്ന മണ്ണൂര്‍ മഠത്തില്‍ മഹേഷ് മോഹനന്‍ തെയ്യങ്ങാട് സ്വദേശിക്കാണ് പരിക്കേറ്റ് പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് അഞ്ചംഗ സംഘം കുടുംബ കാര്യം സംസാരിക്കുന്നതിനിടയില്‍ തന്നെ മര്‍ദ്ദിക്കുകയും നട്ടെല്ലിന് പരിക്കേല്‍പ്പിക്കുകയും ചെയ്തതെന്നും ഇപ്പോള്‍ വീല്‍ ചെയറിന്റെ സഹായത്തോടെയാണ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് എന്നും മഹേഷ് മോഹന്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് വോയിസ് ഓഫ് ഡിസേബിള്‍ഡ് സംഘടന പ്രശ്‌നത്തില്‍ ഇടപെട്ടു. സംഘടനയുടെ നേതൃത്വത്തില്‍ പൊന്നാനി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്.
അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഡിസേബിള്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ജില്ലാ സെക്രട്ടറി ജയപ്രകാശ് തവനൂര്‍ പറഞ്ഞു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




