പരപ്പനങ്ങാടി : വള്ളിക്കുന്ന് സ്വദേശിയായ ദർസ് വിദ്യാർഥിയെ കാണ്മാനില്ലെന്ന് പരാതി.കടലുണ്ടി നഗരം റാഹിൽ എളാന്റെ തൊടുവില്‍ റഹ്മാൻ്റെ മകൻ മുഹമ്മദ് സൽമാനെ (15) യാണ്
കഴിഞ്ഞ വ്യാഴാഴ്ച്ച (19-09-2024) ഉച്ചക്ക് ശേഷം മൂന്നരയോടെ വീട്ടിൽ നിന്നും കാണാതായത്.
മഞ്ചേരി പുല്ലാര ശുഹദാ മസ്ജിദിലെ ദർസ് വിദ്യാർഥിയാണ്.
വീട്ടിൽ നിന്നിറങ്ങുമ്പോൾ വെള്ള വസ്ത്രമാണ് ധരിച്ചിരുന്നത്. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.
കണ്ടെത്തുന്നവർ താഴെ നമ്പറിൽ അറിയിക്കണം.
ഫോൺ: 9744031300(പിതാവ്),
9895456707(പരപ്പനങ്ങാടി പൊലീസ്)
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



