പാലത്തിങ്ങല്‍: ഡി.ഡി ഗ്രൂപ്പ് പാലത്തിങ്ങല്‍ സമൂഹ നോമ്പ് തുറയും, പെരുന്നാള്‍ കിറ്റ് വിതരണം നടത്തി. പ്രദേശത്തെ മുന്നൂറിലധികം ആളുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ സമൂഹ നോമ്പ് തുറ ശ്രദ്ധേയമായി. ഡി.ഡി ഗ്രൂപ്പ് പ്രവാസി കൂട്ടായ്മ മെക്കോ ഡി.ഡി(മിഡില്‍ ഈസ്റ്റ് കമ്മിറ്റി ഓഫ് ഡി.ഡി ഗ്രൂപ്പ്) ഈ വര്‍ഷത്തെ കാരുണ്യ ഹസ്തം പെരുന്നാള്‍ കിറ്റ് വിതരണം നടത്തി.
മെക്കോ ഡി.ഡി എക്‌സിക്യൂട്ടീവ് അംഗങ്ങളായ നിസാര്‍.വി, മുസ്തഫ വി.പി എന്നിവര്‍ ചേര്‍ന്ന് ഡി.ഡി ഗ്രൂപ്പ് കണ്‍വിനര്‍ സി.ശറഫലിക്ക് കിറ്റ് കൈമാറി കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇത്തവണ ഇരുനൂറിലധികം കിറ്റുകള്‍ ആണ് മെക്കോ ഡി.ഡിയുടെ നേതൃത്വത്തില്‍ ഡി.ഡി ഗ്രൂപ്പ് മെമ്പര്‍മാര്‍ പ്രദേശത്തെ വീടുകളില്‍ എത്തിച്ചത്.
ഡി.ഡി ഗ്രൂപ്പ് ചെയര്‍മാന്‍ ഫിറോസ് കെ.പി,ട്രഷറര്‍ ശിഹാബ് വി.പി,കുന്നുമ്മല്‍ അഷ്‌റഫ്,സീനിയര്‍ മെമ്പര്‍ അഷ്‌റഫ് കോണിയത്ത്,സമീര്‍ എ.ടി,മറ്റു മെമ്പര്‍മാരും പങ്കെടുത്തു.




