തിരൂ നെടുമ്പാശ്ശേരി വഴി സ്വര്‍ണ്ണകളളക്കടത്തു നടത്തിയ കേസിലെ മുഖ്യപ്രതി ഫായിസും കൊച്ചിയിലെ മുന്‍ അസി പോലീസ് കമ്മീഷണറായ സുനില്‍ ജേക്കബുമായുള്ള വഴിവിട്ട ബന്ധത്തെ കുറിച്ച് പോീലീസ് സേനക്കുള്ളില്‍ ഉന്നതതല അന്വേഷണം തൂടങ്ങി. ഡിജിപി കെഎസ് ബാലസുബ്രഹമണ്യന്‍ എഡിജിപി സെന്‍കുമാറിനെ ഇതിനായി ചുമതലപ്പെടുത്തി. സുനില്‍ ജേക്കബ് ഇപ്പോള്‍ ക്രൈം റിക്കാര്‍ഡസ് ബ്യൂറോ എസ്പിയാണ്.
ഫായിസിന്റെ ആഡംബരബൈക്കില്‍ സുനല്‍ജേക്കബ് ഇരിക്കുന്ന ചിത്രങ്ങള്‍ ചില ചാനലുകള്‍ പുറത്തുവിട്ടതോടെയാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തെ കൂറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടത്.
ഫയാസിന്റെ ചെന്നയിലുള്ള റിസോര്‍ട്ടില്‍ ഇടക്കിടെ സന്ദര്‍ശനം നടത്തുന്ന ഉയര്‍ന്ന പോലീസ് ഓഫീസര്‍മാരിലൊരാളാണ് സുനില്‍ ജേക്കബ്ബെന്നും ഇന്റലിജെന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്.
നേരത്തെ സോളാര്‍ കേസില്‍ സരിത എസ് നായരുമയി ബന്ധമുണ്ട് എന്ന ആരോപണവും സുനില്‍ ജേക്കബിനെതിരെ ഉയര്‍ന്നുവന്നിരുന്നു



