HIGHLIGHTS : Commercial cylinder price reduced; domestic cylinder price unchanged
കൊച്ചി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുറച്ച് എണ്ണ കമ്പനികള്‍. 7 രൂപയാണ് 19 കിലോ തൂക്കംവരുന്ന സിലിണ്ടറിന് കുറച്ചിരിക്കുന്നത്.
വാണിജ്യ സിലിണ്ടറിന് രാജ്യ തലസ്ഥാനത്ത് 1804 രൂപയില്‍ നിന്ന് 1,797 രൂപയായി കുറഞ്ഞു. കൊച്ചിയില്‍ 1806 രൂപയാണ് വില. ജുവരിയില്‍ വാണിജ്യ സിലിണ്ടറുകള്‍ക്ക് 14.50 രൂപ കുറച്ചിരുന്നു.
വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചത് ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ തുടങ്ങി ചെറുകട ഭക്ഷണ ഉത്പാതകര്‍ എന്നിവര്‍ക്ക് ആശ്വാസമാകുന്നതാണ്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ മാറ്റില്ല.