തേഞ്ഞിപ്പാലം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന 40 മത് സംസ്ഥാന മാസ്റ്റേഴ്‌സ് മീറ്റ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി 35 വയസ്സിന് മുകളില്‍ പ്രായമുളള കേരളത്തിലെ 1000 -ല്‍ പരം കായികതാരങ്ങള്‍ പങ്കെടുത്തു.
പുരുഷവനിത ഇനങ്ങളിലായി 35 മുതല്‍ 95 വരെയുള്ള കായിക താരങ്ങള്‍ മാറ്റുരച്ചു.
ഓവറോള്‍ ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ കണ്ണൂര്‍ ജില്ലയ്ക്കുള്ള ട്രോഫി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കായിക വിഭാഗം മേധാവി ഡോ. വി പി സക്കീര്‍ ഹുസൈന്‍ നിര്‍വ്വഹിച്ചു. രാജന്‍ ജോസഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ജന. കണ്‍വീനര്‍ കെ മുഹമ്മദ് മാസ്റ്റര്‍, സിപി.അബ്ദുള്ള, കെന്‍സോ കബീര്‍ മച്ചിഞ്ചേരി, സി പി യൂനുസ് സലീം, കോച്ച് നിഷാദ് കുമാര്‍, കെ അബ്ദുള്‍ ഹമീദ്, സ്വര്‍ണ്ണവല്ലി, ജോയിന്റ് കണ്‍വീനര്‍ കെ ടി വിനോദ്, കെ.കെ കൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.




