ഡ്രൈവിങ് ലൈസന്‍സിന് വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധമാക്കി

ഡ്രൈവിംഗ്, ലേണേഴ്‌സ് ലൈസന്‍സുകള്‍ക്കായുള്ള അപേക്ഷയ്ക്ക് പൂര്‍ണ്ണമായതോ കഠിനമായതോ ആയ വര്‍ണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. പ്രസ്തുത സേവനങ്ങള്‍ക്കായി അപേക്ഷകര്‍ പരിഷ്‌കരിച്ച ഫോം നമ്പര്‍ IA ആണ് ഇനി മുതല്‍ ഉപയോഗിക്കേണ്ടത്. അപേക്ഷകന്റെ കളര്‍വിഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഇഷിഹാര ചാര്‍ട്ട് ഉപയോഗിച്ച് ഒരു രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ സര്‍ട്ടിഫൈ ചെയ്യേണ്ടതാണ്.

കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വന്ന മാറ്റം ഉള്‍ക്കൊണ്ടാണ് കളര്‍ വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mvd.kerala.gov.in.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top