സഹപാഠിയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത കേളേജ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു;2 പേര്‍ പടിയില്‍

തൃശ്ശൂര്‍: റോഡില്‍ വെച്ച് സഹപാഠിയെ ശല്യം ചെയ്തവരെ ചോദ്യം ചെയ്ത കോളേജ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. ബുധനാഴ്ച രാവിലെ ഇരിങ്ങാലക്കുട ടൗണിലാണ് സംഭവം നടന്നത്. ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിലെ വിദ്യാര്‍ത്ഥിയായ ചേലൂര്‍ സ്വദേശി ടെല്‍സനാണ് കുത്തേറ്റത്. സംഭവത്തില്‍ കാറണം സ്വദേശി സാഹിര്‍,ആലുവ സ്വദേശി രാഹുല്‍ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബൈക്കിലെത്തിയ സാഹിറും രാഹുലും കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ശല്യം ചെയ്യുകയായിരുന്നു. ഇത് കണ്ട സഹപാഠിയായ ടെല്‍സന്‍ ഇതില്‍ ഇടപെട്ടതോടെ കയ്യിലുണ്ടായിരുന്ന കത്തികൊണ്ട് ഇവര്‍ ടെല്‍സനെ കുത്തുകയായിരുന്നു.

കുത്തിപരിക്കേല്‍പ്പിച്ച് പ്രതികള്‍ ഇവിടെ നിന്ന് നാട്ടുകാര്‍ക്ക് നേരെ കത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ തന്നെ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായികൂട്ടയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഇതോടെ ഓടിക്കൂടിയ നാട്ടുകാര്‍ ഇവരെ തടഞ്ഞുവെച്ച് പോലീസില്‍ വിവരമറിയിക്കുകയും പോലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.

പരിക്കേറ്റ ടെല്‍സനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top