Section

malabari-logo-mobile

കൊക്കെയ്ന്‍ കേസ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു

HIGHLIGHTS : കൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്കു ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ

Untitled-1 copyകൊച്ചി: കൊക്കെയ്ന്‍ കേസിലെ പ്രതികള്‍ക്കു ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജസ്റ്റീസ് കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ചാണു ജാമ്യം അനുവദിച്ചത്. ഷൈന്‍ ടോം ചാക്കോ, ബ്ലസി സില്‍വസ്റ്റര്‍, രേഷ്മ രംഗസ്വാമി, സ്‌നേഹ ബാബു, സിന്‍സി ബാബു എന്നിവര്‍ക്കാണു ജാമ്യം ലഭിച്ചത്.

പ്രതികളെല്ലാവരും പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവയ്ക്കണം, ആഴ്ചയിലൊരു ദിവസം പോലീസ് സ്റ്റേഷനില്‍ ഹാജരാകണം, ഒന്നാം പ്രതി രേഷ്മ രംഗസ്വാമി എറണാകുളം ജില്ല വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, അന്വേഷണവുമായി സഹകരിക്കണം. എന്നിവയാണു പ്രധാന ജാമ്യോപാധികള്‍.

sameeksha-malabarinews

കൊക്കെയ്ന്‍ ഉപയോഗിക്കുക മാത്രമല്ല പ്രതികളില്‍ രണ്ടുപേര്‍ ഇതു വിറ്റു പണം സമ്പാദിച്ചിരുന്നതായും ഇവര്‍ക്കു ജാമ്യം അനുവദിക്കുന്നതു മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ വഴിമുട്ടിക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഇതു കോടതി തള്ളി.

പ്രതികള്‍ രണ്ടു മാസത്തോളമായി ജയിലില്‍ കഴിയുകയാണെന്നും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!