HIGHLIGHTS : Coaches of Guruvayur-Madura Express separated
പുനലൂര്‍ : കൊല്ലം – ചെങ്കോട്ട പാതയില്‍ ഓട്ടത്തിനിടെ ഗുരുവായൂര്‍- മധുര എക്‌സ്പ്രസ് ട്രെയിനിന്റെ ബോഗികള്‍ വേര്‍പെട്ടു. ന്യൂ ആര്യങ്കാവ് റെയില്‍വേ സ്റ്റേഷ നും പഴയ ആര്യങ്കാവ് സ്റ്റേഷനും മധ്യേ വെള്ളി പകല്‍ മൂന്നിനാണ് സംഭവം. യാത്രക്കാര്‍ക്ക് ആര്‍ ക്കും പരിക്കില്ല.
ഗുരുവായൂരില്‍ നിന്നു മധുരയ്ക്ക് വരികയായിരു ന്ന ട്രെയിനിന്റെ ബോഗികളെ തമ്മില്‍ ഘടിപ്പിച്ചിരുന്ന കപ്ലിങ് വിട്ടുപോയതാണ് അപകടത്തി നു കാരണമായത്. പിന്നില്‍ എന്‍ജിന്‍ (ബങ്കര്‍) ഉണ്ടായിരുന്നതുകൊണ്ട് വേര്‍പെട്ട ബോഗിക ളെ വേഗം പിടിച്ചുനിര്‍ത്താനായ തിനാല്‍ വലിയ അപകടം ഒഴി വായി.
പിന്നില്‍ എന്‍ജിന്‍ ഇല്ലാ ത്ത ട്രെയിനുകളില്‍ ഗാര്‍ഡ് ബോ ഗിയിലുള്ള ബ്രേക്ക് സംവിധാനം മാത്രമാണ് ആശ്രയം. കപ്ലിങ് വിട്ടു പോയതിനെ തുടര്‍ന്ന് അല്‍പ്പംദു രം മുന്നോട്ടുപോയ ബോഗികള്‍ ലോക്കോ പൈലറ്റുകള്‍ ബ്രേക്കിട്ട് നിര്‍ത്തുകയും പിന്നീട് ലോക്കോ പൈലറ്റും ഗാര്‍ഡും ചേര്‍ന്ന് വിട്ടു പോയ കപ്ലിങ് വീണ്ടും ഘടിപ്പിക്കു കയുംചെയ്തു.
15 മിനിറ്റിനുശേഷം വീണ്ടും ട്രെയിന്‍ സര്‍വീസ് പുനരാ രംഭിച്ചു. അതിനിടെ സാങ്കേതിക തകരാറാണ് സംഭവത്തിനു കാര ണമെന്നാണ് സൂചന.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു